ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചരണം; ഡ്രൈവർക്കെതിരെ കേസെടുത്തു

താമരശ്ശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചരണം നടത്തിയതിന് ഗ്രാമപ്പഞ്ചായത്തംഗത്തിൻ്റെ പേരിൽ ഡ്രൈർക്കെതിരെ കേസെടുത്തു. ഗവണ്മണ്ടിനേയും മുഖ്യമന്ത്രിയേയും അപകീർത്തിപ്പെടുത്തിയും ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചും തെറ്റിദ്ധരിപ്പിച്ചും പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ വാട്സ്ആപ്പിൽ പോസ്റ്റിട്ട താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ താൽക്കാലികമായി വാടകക്കെടുത്ത വാഹനത്തിൻ്റെ ഡ്രൈവർ വേങ്ങാക്കുന്നുമ്മൽ സോണി ജോർജിനെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. ഇയാൾ കമൻ്റിട്ട പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ട് വാട്സ്ആപ്പ് വഴി പ്രചരിക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് കെടവൂർ വാർഡംഗം എം വി യുവേഷിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Post a Comment

0 Comments