താമരശ്ശേരി താമരശ്ശേരിയില്‍ റോഡരികിലെ കൃഷിയി ടങ്ങളില്‍നിന്നും വയലുകളില്‍ നിന്നും വാഴക്കുലകള്‍ മോഷണം പോകുന്നത് പതി വാകുന്നു. കഴിഞ്ഞദിവസം രാത്രി താമരശ്ശേരി ഗവ. താലൂ ക്ക് ആശുപത്രിയുടെ മുന്‍വശം ചാലുമ്പാട്ടില്‍ ചന്ദ്രന്റെ പറമ്പില്‍നിന്നും ബൈക്കിലെത്തിയ യുവാക്കള്‍ വാഴക്കുല മോഷ്ടിച്ചു കടന്നുകളഞ്ഞു. കുല വെട്ടി കടത്തി കൊണ്ടു പോകുന്നതിന്റെ സി.സി.ടി. വി. ദൃശ്യങ്ങള്‍ പുറ ത്തു വന്നിട്ടുണ്ട്. ഏതാനും ദി വസം മുമ്പ് കോരങ്ങാട് പ്രദേ ശത്തുനിന്ന് കര്‍ഷകരുടെ വാഴക്കുലകള്‍ രാത്രിയുടെ മറ വില്‍ മോഷണം പോയിരുന്നു.
0 Comments