മെക് 7 മെഗാ സംഗമം ഞായറാഴ്ച
രണ്ടായിരത്തോളം പേർ പങ്കെടുക്കും
താമരശ്ശേരി:ആരോഗ്യരംഗത്തെ കൂട്ടായ്മയായ
മെക് 7 മെഗാ സംഗമംഞായറാഴ്ച താമരശ്ശേരി ഗവ: വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽനടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 6-ന് നടക്കുന്ന പരിപാടിയിൽ രണ്ടായിരത്തോളം പേർ പങ്കെടുക്കും
മലപ്പുറം ജില്ലാ കലക്‌ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്യും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. അഷ്റഫ്, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ ,മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ, അറക്കൽ ബാവ തുടങ്ങിയവർ പങ്കടുക്കും.വാർത്താ സമ്മേളനത്തിൽ
സ്വാഗതസംഘം കമ്മറ്റി ചെയർമാൻ ബാവ ലത്തീഫ്, കൺവീനർ പി.കെ.മുഹമ്മദ്, ജില്ലാ ഓർഗനൈസർ അഷ്‌റഫ് അണ്ടോണ, ഉല്ലാസ്, ജോസ് ഓതറ, അഹമ്മദ് റഷീദ് കെ.കെ.മുനീർഎന്നിവർ പങ്കെടുത്തു.
0 Comments