ഇ. എസ്. എ. കരട് വിജ്ഞാപനം:വഞ്ചന ദിനം ആചരിച്ചു
കട്ടിപ്പാറ: പരിസ്ഥിതി ലോല മേഖല നിർണയം സംബന്ധിച്ച് സർക്കാർ പ്രസിദ്ധീകരിച്ച മാപ്പിൽ കട്ടിപ്പാറയിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടുത്തിയതിൽ കത്തോലിക്ക കോൺഗ്രസ് കട്ടിപ്പാറ യൂണിറ്റ് ശക്തമായി പ്രതിഷേധിക്കുകയും വഞ്ചനാദിനം ആചരിക്കുകയും ചെയ്തു.പ്രതിഷേധയോഗത്തിൽ കട്ടിപ്പാറ ഹോളി ഫാമിലി ചർച്ച് വികാരി ഫാ. മിൽട്ടൺ മുളങ്ങാശ്ശേരി,പ്രസിഡണ്ട് ജോഷി മണിമല ,സെക്രട്ടറി ബാബു ചെട്ടിപ്പറമ്പിൽ, ബാബു കുരിശിങ്കൽ, ഡെന്നീസ് ചിറ്റക്കാട്ടുകുഴിയിൽ ,ജോർജ് വായ്പുകാട്ടിൽ,അരുൺ പള്ളിയോടിയിൽ , സോജി ഏറത്ത്, ജിൻസി കൊച്ചു വീട്ടിൽ ,ജിൻസി പറപ്പള്ളിയിൽ എന്നിവർ സംസാരിച്ചു.
ക്യാപ്:
പരിസ്ഥിതി ലോല മേഖല നിർണയം സംബന്ധിച്ച് സർക്കാർ പ്രസിദ്ധീകരിച്ച മാപ്പിൽ കട്ടിപ്പാറയിലെ ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം
0 Comments