സ്വാഗത സംഘം രൂപീകരിച്ചു.
താമരശ്ശേരി : 'തോൽപ്പിച്ചാൽ നിലവാരം കൂടുമോ ' ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' എന്നീ മുദ്രാവാക്യമുയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാനജാഥയ്ക് 20 ന് സ്വീകരണം നൽകും
രാവിലെ 9 ന് പരപ്പൻപൊയിലിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. യോഗം ജില്ലാ ജോ. സെക്രട്ടറി ഹരീഷ് ഹർഷ ഉദ്ഘാടനം ചെയ്തു. പി .വിനയകുമാർ അധ്യക്ഷത വഹിച്ചു. എം. വി സുബൈർ , ടി ടി തിലകൻ, കെ ശശീന്ദ്രൻ, വിഘ്നേശ്വരൻ, ഒ പി ഉണ്ണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : പി വിനയകുമാർ (ചെയ.), പി കെ രാധാകൃഷ്ണൻ (കൺ.), എ. സി ഗഫൂർ (ട്രഷ.) .
0 Comments