വയനാടിനെ ചേർത്ത് പിടിക്കാൻ Mec7-നോടൊപ്പം കുരുന്നു മക്കളും



താമരശ്ശേരി: കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്ക് വേണ്ടി തങ്ങൾ സ്വരുക്കൂട്ടിവെച്ച കാശിക്കുഞ്ചിയിലെ പണം മുഴുവനും എടുത്ത് നൽകി മാതൃകയായിരിക്കുകയാണ് 3 കുരുന്നു മക്കൾ.

വയനാടിനെ ചേർത്ത് പിടിക്കാം എന്ന ശീർഷകത്തിൽ MEC7 ഹെൽത്ത് ക്ലബ്‌ നേതാക്കൾ ഫണ്ട് സമാഹരണത്തിന്  ആഹ്വാനം ചെയ്തപ്പോൾ,  അവേലം പയ്യംപടി മൻസൂറിൻ്റെ മക്കളായ ഫൈസാൻ അഹമ്മദ്, ഫൈഹ ഫാത്തിമ, ഫമിയ ഫാത്തിമ എന്നിവർ ചാലക്കര Mec7 സെൻ്ററിൽ എത്തി തങ്ങൾ കാലങ്ങളായി സ്വരൂക്കൂട്ടി വെച്ച  4600 രൂപ കൈമാറുകയായിരുന്നു.

വി എം ഉമ്മർ മാസ്റ്റർ, അബ്ദുറഹിമാൻകുട്ടി മാസ്റ്റർ, സി.പി കാദർ എന്നിവർ ഫണ്ട് ഏറ്റുവാങ്ങി.

കുരുന്നുമക്കളുടെ ഈ സൽപ്രവൃത്തി മറ്റുള്ളവർക്കു കൂടി മാതൃകയാണ്. നാഥൻ തക്കതായ പ്രതിഫലം നൽകുമാറാകട്ടെ.

Post a Comment

0 Comments