മാതൃകയായി Mec7 ചാലക്കര



താമരശ്ശേരി: വ്യായാമത്തോടൊപ്പം നാടിന് മാതൃകയായി ചാലക്കര Mec7 ടീം. പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം ചാലക്കര അങ്ങാടിയും പരിസരവും ശുചീകരിച്ചു കൊണ്ടാണ് ടീമംഗങ്ങൾ നാടിന് മാതൃകയായത്.

പ്രായമായവർ പോലും ട്രാക്‌പാൻ്റും ടീഷർട്ടും ധരിച്ച് ചെറുപ്പക്കാരായി ആയുധങ്ങളുമായി കർമ്മരംഗത്ത് ഇറങ്ങിയത് നാട്ടുകാർക്ക് വേറിട്ട കാഴ്ചയായി. 


ദിനേന വ്യായാമം ചെയ്യുന്നതുകൊണ്ട് അനായാസം ഇത്തരം കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നുവെന്ന സന്തോഷം സീനിയർ അംഗങ്ങൾ പങ്കുവെച്ചു.


ചാലക്കര സ്കൂളിലെ മുൻ അധ്യാപകനും Mec7 അംഗവുമായ അബ്ദുറഹിമാൻ കുട്ടി മാസ്റ്ററുടെ വക ചായയും Mec7 ഫുഡും (പുഴുങ്ങിയ നേന്ത്രപഴവും കോഴിമുട്ടയും) ഇതിനിടെ വിതരണം ചെയ്തത് പ്രവർത്തകർക്ക് ഊർജ്ജം പകർന്നു.


ചാലക്കരയിൽ എക്സസൈസ് ആരംഭിച്ച് 18- മത്തെ ദിവസമായ ഇന്ന് ഞായറാഴ്ച താമരശ്ശേരി സെൻറർ അംഗവും ട്രെയിനറുമായ ജോസ് ഓതറ സാർ 

പരിശീലനത്തിന് നേതൃത്വം നൽകി. 

ശുചീകരണ പ്രവർത്തനങ്ങൾക്ക് സെൻ്റർ ഭാരവാഹികളായ സി.പി. കാദർ, അസീസ് ചാലക്കര, സക്കീർ വി എം, ഫസൽ തച്ചംപൊയിൽ, ഡോ. രിജുവാൻ, ബഷീർ ചാലക്കര തുടങ്ങിയവർ നേതൃത്വം നൽകി. 


ഇന്നത്തെ പ്രവർത്തനങ്ങളിൽ ആവേശമുൾക്കൊണ്ട് ഇനിയും ഇത്തരം സേവന പ്രവർത്തനങ്ങൾ നടത്തണമെന്ന് 

അംഗങ്ങൾ അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ രീതിയിൽ നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് Mec7 ചാലക്കര ടീം.


Post a Comment

0 Comments